|    Nov 20 Mon, 2017 1:12 pm
Home   >  Todays Paper  >  page 11  >  

ഷറപ്പോവ സ്റ്റാന്‍ഫോര്‍ഡ് ക്ലാസിക്കില്‍ നിന്ന് പിന്‍മാറി

Published : 4th August 2017 | Posted By: fsq

 

ലണ്ടന്‍: വനിതാ ടെന്നിസ് സൂപ്പര്‍  താരം മരിയ ഷറപ്പോവ സ്റ്റാന്‍ഫോര്‍ഡ് ക്ലാസിക് ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. കാല്‍ മസിലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ജെന്നിഫര്‍ ബ്രാഡിയെ കീഴടക്കി ഷറപ്പോവ കരുത്ത് കാട്ടിയെങ്കിലും പരിക്ക്മൂലം താരത്തിന് പിന്‍മാറേണ്ടി വരികയായിരുന്നു. ഉത്തേജക മരുന്ന് വിവാദത്തില്‍പെട്ട് വിലക്ക് നേരിടേണ്ടി വന്ന ഷറപ്പോവ ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തിയതിന് ശേഷം രണ്ടാം തവണയാണ് പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറേണ്ടി വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക