|    Mar 30 Thu, 2017 10:13 pm
FLASH NEWS

ഷറപ്പോവ കോര്‍ട്ടിലേക്ക് മടങ്ങിയെത്തി

Published : 14th October 2016 | Posted By: SMR

ലാസ് വെഗാസ്: ഉത്തേജക മരുന്ന് വിവാദങ്ങള്‍ക്കൊടുവില്‍ ടെന്നീസിന്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്ന റഷ്യന്‍ ഇതിഹാസ താരം മരിയാ ഷറപ്പോവ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി. ലാസ് വെഗാസില്‍ നടന്ന പ്രദര്‍ശന മല്‍സരത്തിലാണ് ഷറപ്പോവ വീണ്ടും റാക്കറ്റേന്തിയത്.
എല്‍ട്ടന്‍ ജോണ്‍ എയ്ഡഡ് ഫൗണ്ടേഷന്റെ ധനസമാഹരണത്തിന് വേണ്ടി സംഘടിപ്പിച്ച മല്‍സരത്തില്‍ മിക്‌സിഡ് ഡബിള്‍സിലും വനിതാ ഡബിള്‍സിലുമാണ് സൂപ്പര്‍ താരം ഇറങ്ങിയത്.
വനിതാ ഡബിള്‍സില്‍ അമേരിക്കയുടെ പതിനാറുകാരി ടെയ്‌ലര്‍ ജോണ്‍സനൊപ്പം റാക്കറ്റേന്തിയ ഷറപ്പോവ മാര്‍ട്ടിനേ നവരത്തിലോവ-ലിസന്‍ ഹ്യൂബന്‍ സഖ്യത്തോട് പരാജയപ്പെട്ടു. എന്നാല്‍ മിക്‌സഡ് ഡബിള്‍സില്‍ ഇതിഹാസതാരം ജോണ്‍ മക്കെന്റോയോടൊപ്പം റാക്കറ്റേന്തിയ ഷറപ്പോവ നവരത്തിനോവ- ആന്‍ഡിറോഡിക്ക് സഖ്യത്തെ മുട്ടു കുത്തിച്ചു.
ആസ്‌ത്രേലിയന്‍ ഓപണ്‍ മല്‍സരത്തിനിടെ നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഷറപ്പോവയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്. പിന്നീട് കായിക തര്‍ക്ക പരിഹാര കോടതിയുടെ തീരുമാന പ്രകാരം വിലക്ക് 15 മാസമായി കുറച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day