|    Oct 19 Thu, 2017 11:10 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഷറപ്പോവയെ വിലക്കാന്‍ തീരുമാനിച്ചില്ല: ഐടിഎഫ്

Published : 8th October 2016 | Posted By: SMR

മാഡ്രിഡ്: ഉത്തേജകമരുന്ന് വിവാദത്തില്‍ തനിക്ക് കൂടുതല്‍ ശിക്ഷ നല്‍കാന്‍ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ ശ്രമിച്ചുവെന്ന മരിയ ഷറപ്പോവയുടെ പ്രസ്താവനയ്‌ക്കെതിരെ  രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ (ഐടിഎഫ്) രംഗത്ത്. ഷറപ്പോവയെ നാലു വര്‍ഷത്തേക്ക് വിലക്കുന്ന കാര്യം അറിയില്ലെന്നും കേസിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുകയെന്നും ഫെഡറേഷ ന്‍ ഭാരവാഹികള്‍ അറിയിച്ചു.
നീതിപൂര്‍വമായ അന്വേഷണം കാസിന്റെ (കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോ ര്‍ട്‌സ്) ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും അതിന്റെ ഭാഗമായുള്ള നടപടികള്‍ മാത്രമേ ഉണ്ടാവൂ യെന്നും ഷറപ്പോവ അനാവശ്യ വിവാദമാണ് സൃഷ്ടിക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തേജക ആരോപണത്ത തുടര്‍ന്ന് ഷറപ്പോവയ്ക്കുണ്ടായിരുന്ന രണ്ടു വര്‍ഷത്തെ വിലക്ക് 15 മാസമായി ചുരുക്കി സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതി വിധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക