|    Dec 18 Mon, 2017 10:48 am
Home   >  Todays Paper  >  page 11  >  

ഷറപ്പോവയുടെ റിയോ മോഹം അവസാനിച്ചു

Published : 12th July 2016 | Posted By: SMR

മോസ്‌കോ: റഷ്യയുടെ സ്റ്റാര്‍ ടെന്നിസ് താരം മരിയ ഷറപ്പോവയുടെ റിയോ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ അവസാനിച്ചു. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ഷറപ്പോവ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതി നീട്ടിവയ്ക്കുകയായിരുന്നു.
അപ്പീലില്‍ അന്തിമ തീരുമാനം സപ്തംബറിലെ പുറപ്പെടുവിക്കുവെന്ന് കോടതി അറിയിച്ചു. ഇതോടെ അടുത്ത മാസം ആരംഭിക്കുന്ന റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാമെന്ന താരത്തിന്റെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. നേരത്തെ അനുകൂല കോടതി വിധി പ്രതീക്ഷിച്ച് റഷ്യ ഒളിംപിക്‌സ് സംഘത്തില്‍ ഷറപ്പോവയെ ഉള്‍പ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss