|    May 25 Fri, 2018 10:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഷര്‍ബത് ബീബിയുടെ അറസ്റ്റ്: വിമര്‍ശനവുമായി ഫോട്ടോഗ്രാഫര്‍

Published : 29th October 2016 | Posted By: SMR

ന്യൂയോര്‍ക്ക്: നാഷനല്‍ ജിയോഗ്രഫിക് മാഗസിന്റെ കവര്‍ചിത്രത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഷര്‍ബത് ബീബിയെ അറസ്റ്റ് ചെയ്ത പാകിസ്താന്‍ നടപടിയെ വിമര്‍ശിച്ച് കവര്‍ചിത്രത്തിന്റെ ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കുറി. പാകിസ്താന്‍ സര്‍ക്കാരിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച മക്കുറി, ഷര്‍ബത് ബീബിക്കുവേണ്ടി കേസ് വാദിക്കാന്‍ പാകിസ്താനിലെ ഒരു മനുഷ്യാവകാശ അഭിഭാഷകന്‍ സമ്മതിച്ചിട്ടുണ്ടെന്നും അറിയിച്ചു. അധികൃതരുടെ നടപടിയെ ശക്തമായി ഞാന്‍ എതിര്‍ക്കുന്നു. ജീവിതകാലം മുഴുവന്‍ അവര്‍ കുറേ സഹിച്ചിട്ടുണ്ട്. അറസ്റ്റ് അവരുടെ മനുഷ്യാവകാശത്തെ ലംഘിക്കുന്നുവെന്നും കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ മക്കുറി പറയുന്നു.
ഷര്‍ബത് ബീബിക്കും അവരെപ്പോലുള്ള ദശലക്ഷങ്ങള്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ആഗോളസമൂഹത്തോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷര്‍ബത് ബീബിയെ ബുധനാഴ്ച പെഷാവറിലെ വസതിയില്‍ വച്ചാണ് പാകിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശകാലത്ത് പാകിസ്താനിലേക്ക് കുടിയേറിയതായിരുന്നു ബീബി. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ അഭയാര്‍ഥിക്യാംപില്‍ വച്ചാണ് സ്റ്റീവ് മക്കുറി ബീബിയുടെ തീക്ഷ്ണമായ നോട്ടം കാമറയില്‍ പകര്‍ത്തിയത്. 1984ല്‍ ചിത്രം പകര്‍ത്തുമ്പോള്‍ 12 വയസ്സായിരുന്നു ബീബിക്ക്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss