|    Feb 22 Wed, 2017 1:13 am
FLASH NEWS

ഷര്‍ബത് ഗുല പാകിസ്താനില്‍ അറസ്റ്റില്‍

Published : 26th October 2016 | Posted By: mi.ptk

sharbath-gulla-old-new

ന്യൂഡല്‍ഹി:നാഷണല്‍ ജ്യോഗ്രഫിക് മാസികയിലൂടെ ശ്രദ്ധേയയായ ഷര്‍ബത് ഗുലയെ പാകിസ്താനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തു. പാക് പൗരന്മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കി എന്ന കുറ്റത്തിനാണ് ഷര്‍ബത് ഗുലയെ അറസ്റ്റ് ചെയ്തതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്,അഫ്ഗാന്‍ പൗരത്വം കൃത്രിമമായി ഷര്‍ബത് ഉണ്ടാക്കിയെടുത്തതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.
1985ലാണ് ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കറെ എടുത്ത ഷര്‍ബത് ഗുലയുടെ ചിത്രം മാസികയില്‍ കവര്‍ചിത്രമായി അച്ചടിച്ചുവരുന്നത്. അന്ന് 12 വയസ്സുണ്ടായിരുന്ന ഷര്‍ബതിനിപ്പോള്‍ 40 വയസ്സുണ്ട്. അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് ഷര്‍ബത് പാകിസ്താനിലേക്ക് പലായനം ചെയ്യുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,185 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക