|    Nov 13 Tue, 2018 9:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഷമീര്‍ വധം: 11 പ്രതികള്‍ക്ക് ജീവപര്യന്തം

Published : 28th August 2016 | Posted By: SMR

തൃശൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വടക്കേക്കാട് ഷമീര്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പ്രതികള്‍ക്ക് ജീവപര്യന്തം. വടക്കേക്കാട് തിരുവളയന്നൂര്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (37), വടക്കേക്കാട് ഉറുകുളങ്ങര ചന്ദ്രന്‍ (39), കല്ലൂര്‍ വട്ടത്തൂര്‍ വീട്ടില്‍ ബാബു (37), പാട്ടത്തയില്‍ സുനില്‍ (36), ചക്കംപറമ്പ് കൂളിയാട്ട് സജയന്‍ (30), പാട്ടത്തയില്‍ അഭിലാഷ് (35), പുന്നയൂര്‍ മച്ചിങ്ങല്‍ അനില്‍കുമാര്‍ (39), കല്ലൂര്‍ എടക്കാട്ട് രഞ്ജിത് (32), കൊമ്പത്തയില്‍പടി കൊളങ്ങാട്ടില്‍ വിജയന്‍ (34), പേങ്ങാട്ടുതറ തൈക്കാട്ടില്‍ ശ്രീമോദ് (33), അനിക്കോട്ടുകടവ് കൊട്ടരപ്പാട്ടില്‍ സുധാകരന്‍ (42) എന്നിവര്‍ക്കാണ് തൃശൂര്‍ ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സുരേഷ് വിചാരണയ്ക്കിടെ മരിച്ചു. 13ാം പ്രതിയെ തെളിവില്ലെന്ന കാരണത്താല്‍ വിട്ടയച്ചു. പ്രതികള്‍ക്ക് താമസിക്കാന്‍ ഇടം കൊടുത്തതിന് 14ാം പ്രതി ശിവനുള്ള ശിക്ഷ 30ന് പ്രഖ്യാപിക്കും.
പ്രതികള്‍ മൊത്തം 3,30,000 രൂപ പിഴയടയ്ക്കണം. ഇതില്‍ രണ്ടുലക്ഷം ഷമീറിന്റെ മാതാവിനു നല്‍കണം. ഓരോരുത്തരും 25,000 രൂപ വീതമാണ് പിഴയടയ്‌ക്കേണ്ടത്. ഇല്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി തടവനുഭവിക്കണം. ആംസ് ആക്റ്റ് പ്രകാരം  5000 രൂപ പിഴയും മൂന്നുവര്‍ഷം തടവും  വിധിച്ചു.
മണികണ്‌ഠേശ്വരം പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവപ്പറമ്പില്‍ 2005 ജനുവരി 18ന് രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. നന്ത്യാണത്തയ്യല്‍ മൊയ്തീന്‍-കുഞ്ഞുമോള്‍ ദമ്പതികളുടെ മകന്‍ ഷമീറി(21)നാണ് വെട്ടേറ്റത്. ഓടി സമീപത്തെ വീടിന്റെ കുളിമുറിയില്‍ ഒളിച്ച യുവാവിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
സാക്ഷിവിസ്താരം 2014ല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി സുധീര്‍ മുമ്പാകെയാണ് തുടങ്ങിയത്. ഇതിനിടെ ജഡ്ജി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറി. വിചാരണ നടത്തിയ ജഡ്ജിയുടെ കോടതിയിലേക്കുതന്നെ കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഷമീറിന്റെ മാതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇതു പരിഗണിച്ച് ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. വിധിയിലേക്കു കടക്കും മുമ്പ് ജഡ്ജി കെ പി സുധീര്‍ സ്ഥലംമാറി. തുടര്‍ന്ന് ജഡ്ജി ജോണ്‍ ഇല്ലിക്കാടനാണ് വിധി പ്രഖ്യാപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss