ഷമിക്കെതിരായ ആരോപണം: ഭാര്യ ബിസിസിഐയ്ക്ക് മൊഴി നല്കി
Published : 19th March 2018 | Posted By: sruthi srt
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരായ ഒത്തുകളി, കോഴ ആരോപണങ്ങള്‍ അന്വേഷിക്കാനെത്തിയ ബിസിസിഐ സംഘം ഭാര്യ ഹസിന് ജഹാനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബിസിസിഐയുടെ നാലംഗ സംഘമാണ് ഹസിന് ജഹാനെ കണ്ടത്. ലാല്‍ ബസാറിലെ കൊല്‍ക്കത്ത പോലിസ് ആസ്ഥാനത്ത് വച്ചാണ് ബിസിസിഐ സംഘം ഹസിന്റെ മൊഴിയെടുത്തത്.

മൂന്ന് മണിക്കൂറിലധികം കൂടികാഴ്ച നീണ്ടുനിന്നു.മാര്‍ച്ച് 14ന് ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയമിച്ച സമിതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസത്തെ സമയമാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതി ബിസിസിഐ ആന്റി കറപ്ഷന്‍ യൂണിറ്റിന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നല്‍കിയിരുന്നത്.മുഹമ്മദ് ഷമി പാകിസ്ഥാന് സ്വദേശിയായ അലിഷ്ബ എന്ന സ്ത്രീയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഹസിന് ജഹാന് പറഞ്ഞിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.