|    Jan 25 Wed, 2017 6:47 am
FLASH NEWS

ഷമാം കഴിക്കരുതെന്ന് ആസ്‌ത്രേലിയയില്‍ മുന്നറിയിപ്പ്

Published : 5th August 2016 | Posted By: SMR

സിഡ്‌നി: സാല്‍മൊണെല്ല വൈറസ് ബാധ വ്യാപകമായതിനെത്തുടര്‍ന്ന് ഷമാം കഴിക്കരുതെന്ന് ആസ്‌ത്രേലിയയിലെയും ന്യൂസിലന്‍ഡിലെയും ഭക്ഷ്യസുരക്ഷാ വിഭാഗമായ ഫുഡ് സ്റ്റാന്റേര്‍ഡ്‌സ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
എണ്‍പതോളം പേര്‍ക്ക് സാല്‍മൊണെല്ല ബാധയേറ്റതിനെത്തുടര്‍ന്നാണ് നടപടി. ഗര്‍ഭിണികളും കുട്ടികളും പ്രായമേറിയവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. വീട്ടില്‍ ഷമാം സൂക്ഷിച്ചിട്ടുള്ളവര്‍ അത് ഉടനെ ഉപേക്ഷിക്കണമെന്നാണ് തെക്കന്‍ ആസ്‌ത്രേലിയയിലെ ആരോഗ്യവിഭാഗം നല്‍കിയിട്ടുള്ള നിര്‍ദേശം. കഴുകിയെടുത്താലും ഇതിലെ സാല്‍മൊണെല്ല നശിക്കില്ല എന്നതിനാലാണിത്.റെഡ് ഡേര്‍ട്ട് എന്ന ഫാമില്‍ വിളവെടുത്ത ഷമാമില്‍ നിന്നാണ് സാല്‍മൊണെല്ല ബാധയുണ്ടായതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക