|    Jul 21 Fri, 2017 4:18 pm
FLASH NEWS

ഷബീര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു : കേസിലെ അഞ്ചു പ്രതികളേയും ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: വക്കം ഷബീര്‍ വധക്കേസിലെ വിചാരണ ആരംഭിച്ചു. കേസിലെ ഒന്നാം ദൃക്‌സാക്ഷി ഇന്നലെ അഞ്ചു പ്രതികളെയും തിരിച്ചറിഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് 16 ദിവസം നീണ്ടുനില്‍ക്കുന്ന സാക്ഷിവിസ്താരം നടക്കുന്നത്.
സഹോദരങ്ങള്‍ അടക്കം കേസില്‍ ഏഴു പ്രതികളാണ്. വക്കം സ്വദേശികളായ സതീഷ്, സന്തോഷ്, വിനായക് എന്ന ഉണ്ണിക്കുട്ടന്‍, കിരണ്‍കുമാര്‍ എന്ന വാവ, രാജു എന്ന അപ്പി, നിതിന്‍ എന്ന മോനുക്കുട്ടന്‍ എന്നിവരാണ് പ്രതികള്‍. ഇവരില്‍ എഴാംപ്രതി ഒളിവിലാണ്. അഞ്ചാം പ്രതി രാജു ജാമ്യം ലഭിച്ച ശേഷം ആത്മഹത്യ ചെയ്തു.
കേസിലെ ഒന്ന് മുതല്‍ നാലു വരെയുള്ള പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ആറാംപ്രതി നിതിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. 2016 ജനുവരി 31ന് വൈകിട്ട് മൂന്നിന് തോപ്പില്‍ വിളാകം റെയില്‍വേ ഗേറ്റിനടുത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷെബീറിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനും മാരകമായി പരിക്കേറ്റിരുന്നു.
ഏഴംഗ സംഗം ഷെബീറിനെ ബൈക്കില്‍ നിന്നു പിടിച്ചിറക്കുകയും സമീപത്തെ കടയുടെ ചായ്പില്‍ നിന്നും കാറ്റാടിക്കൊമ്പ് വലിച്ചൂരി തലയ്ക്കടിച്ചു വീഴ്ത്തി അടിച്ചു കൊല്ലുകയായിയുന്നു.
29 രേഖകളും 65 സാക്ഷികളെയും ഉള്‍പ്പെടുത്തിയാണ് കടക്കാവൂര്‍ സിഐ ജി ബി മുകേഷ് കുറ്റപത്രം സമര്‍പ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക