|    Aug 23 Wed, 2017 12:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഷബീര്‍ഷാ കേസ് : അസ്‌ലം വാനി അറസ്റ്റില്‍

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കശ്മീര്‍ പ്രക്ഷോഭ നേതാവ് ഷബീര്‍ഷാ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍  ഹവാല ഇടപാടുകാരന്‍ അസ്‌ലം വാനിയെ ശ്രീനഗറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തു. കശ്മീരിലെ പ്രക്ഷോഭകര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നെന്ന ഒരു പതിറ്റാണ്ടോളം പഴക്കം ചെന്ന കേസിലാണ് വാനിയുടെ അറസ്റ്റ്.  കശ്മീര്‍ പോലിസിന്റെ സാഹായത്തോടെയാണ് ഇയാളെ പിടുകൂടിയതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. 36കാരനായ വാനിയെ കോടതി ഈ മാസം പതിനാല് വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു. വാനിക്കെതിരേ നേരത്തേ ഇഡി വാറന്റ് പുറപ്പെടുവിച്ചിരുന്നു.  2005ല്‍ ഷബിര്‍ ഷായ്ക്ക് 2.25 കോടി വാനി കൈമാറിയെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക