|    Jul 25 Tue, 2017 10:32 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഷണ്‍മുഖദാസ് പുരസ്‌കാരം ഡോ. തോമസ് ഐസക്കിന്

Published : 28th June 2016 | Posted By: SMR

കോഴിക്കോട്: മുന്‍ മന്ത്രിയും ദീര്‍ഘകാല നിയമസഭാംഗവുമായിരുന്ന എസി ഷണ്‍മുഖദാസിന്റെ സ്മരണാര്‍ഥം ഷണ്‍മുഖദാസ് പഠനകേന്ദ്രം കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഈ വര്‍ഷം സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് അര്‍ഹനായതായി പഠനകേന്ദ്രം ചെയര്‍മാന്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
മികച്ച ധനകാര്യ മാനേജ്‌മെന്റിനും കേരളത്തിലെ മികച്ച ധനകാര്യ മന്ത്രി എന്ന നിലയിലുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ശശീന്ദ്രന്‍ പറഞ്ഞു. 10001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് വിതരണം തിരുവനന്തപുരത്തുവച്ച് നടത്തും. മാധ്യമപ്രവര്‍ത്തകരായ എന്‍പി സൂര്യദാസ്, ബാബുരാജ്, അനില്‍കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡിനായി ഐസക്കിനെ തിരഞ്ഞെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക