|    Aug 23 Wed, 2017 5:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഷംന തസ്‌നീമിന്റെ മരണം: അന്വേഷണത്തിന് സ്‌റ്റേ

Published : 4th August 2017 | Posted By: fsq

 

കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്‌നിം ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഡോ. ജില്‍സ് ജോര്‍ജിനെതിരേ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തു. സംഭവം അന്വേഷിച്ച് സംസ്ഥാനതല അപെക്‌സ് ബോഡി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചികില്‍സ നല്‍കിയതില്‍ വീഴ്ചയുണ്ടെന്ന് പറഞ്ഞിരുന്നു. ഈ റിപോര്‍ട്ട് തെറ്റാണെന്നും തെറ്റായ റിപോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും ഇത് നിയമവിരുദ്ധമാണെന്നും പറഞ്ഞാണ് ഡോ. ജില്‍സ് ജോര്‍ജ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഹരജി പരിഗണിച്ചാണ് സ്റ്റേ. 2016 ജൂലൈ 18നാണ് ഷംന തസ്‌നിം മരിക്കുന്നത്. തുടര്‍ന്ന് കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം തലവനും പ്രഫസറുമായ ഡോ. ജില്‍സ് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരേ ഡോക്ടര്‍ നല്‍കിയ പരാതി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. ഇതു നിലനില്‍ക്കെയാണ് ചികില്‍സാപ്പിഴവ് ആരോപിച്ച് കളമശ്ശേരി പോലിസ് കേസെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക