|    Jan 19 Thu, 2017 4:23 pm
FLASH NEWS

ഷംനയുടെ മരണം: മെഡിക്കല്‍ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി

Published : 28th July 2016 | Posted By: SMR

ഉരുവച്ചാല്‍: എറണാകുളം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ശിവപുരം പടുപാറ ആയിഷ മന്‍സിലില്‍ കെ എ ആബൂട്ടിയുടെ മകള്‍ ഷംന തസ്‌ലിം പനി ബാധിച്ച് കുത്തിവയ്പ്പിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി ഡിഎംഇ ഡോ.—ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സാ പിഴവാണ്  മരണ കാരണമെന്ന് പരാതിയെ തുടര്‍ന്നാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
പനി ബാധിച്ച ഷംനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന സഹപാഠികളായ വിദ്യാര്‍ഥികളില്‍ നിന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുത്തു. ഷംനയുടെ കൂടെ ഉണ്ടായിരുന്ന എട്ടു പേരില്‍ ആറ് വിദ്യാര്‍ഥികളില്‍ നിന്നുമാണ് തെളിവെടുത്തത്. ആശുപത്രിയിലെ ജീവനക്കാരെയും ഡോക്ടര്‍മാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.  തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടമാരായ ഡോ.—എം കെ സുരേഷ്, ഡോ.—കെ അനിത എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ 18ന് തിങ്കളാഴ് ഉച്ചയ്ക്ക് രണ്ടോടെയാണ് ചെറിയ തോതില്‍ ഉണ്ടായ പനിയെ തുടര്‍ന്ന് ചികില്‍സിക്കാന്‍ മെഡിക്കല്‍ കോളജിലെ ഒപി വിഭാഗത്തില്‍ ചികില്‍സ തേടി ഷംന എത്തിയത്. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് പനിക്കുള്ള കുത്തിവയ്പ്പ് എടുക്കുകയും തുടര്‍ന്ന് ഷംനയുടെ നില വഷളാകുകയുമായിരുന്നു. തുടര്‍ന്ന് രാത്രി എട്ടോടെ മരിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക