ഷംനയുടെ മരണം ചികില്‍സാപിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച്
Published : 17th July 2017 | Posted By: shins

കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഷംന തസ്നീം കുത്തിവയ്പിനെത്തുടര്‍ന്ന് മരിച്ചത് ഗുരുതരമായ ചികില്‍സാപിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ചും മെഡിക്കല്‍ അപ്പെക്സ് ബോര്‍ഡും. ഡോ.ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന് എന്നിവരുള്‍പ്പെടെ 15 പേര് കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുരുതരാവസ്ഥയിലാണ് ഷംനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ഥിനിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ചികിത്സാപ്പിഴവില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിക്കാന്‍ പോകുകയാണെന്നാണ് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഷംനയുടെ ഉപ്പയെ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ അതിനെതിരേ വിമര്‍ശനം ഉയരുകയും ഫലപ്രദമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് ഡി.ജി.പിയോട് ഷംനയുടെ ഉപ്പ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണ സംഘത്തെ മാറ്റി െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.