|    Jan 24 Tue, 2017 8:48 pm
FLASH NEWS

ശൗചാലയ നിര്‍മാണത്തിന് വേണ്ടത് 1.15 കോടി

Published : 29th July 2016 | Posted By: SMR

എരുമേലി: ശൗചാലയം ഇല്ലാത്തവര്‍ അപേക്ഷ നല്‍കണമെന്ന അറിയിപ്പു നല്‍കിയ ശുചിത്വ മിഷന് എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് അപേക്ഷകളുടെ പ്രവാഹം. ജില്ലയില്‍ ഏറ്റവും അധികം അപേക്ഷകള്‍ എരുമേലിയില്‍ നിന്നാണ്. 747 അപേക്ഷകള്‍ ലഭിച്ചെങ്കിലും ഇനിയും 200ഓളം പേര്‍ അപേക്ഷ നല്‍കാനുണ്ടെന്നും അറിയിച്ചതോടെ അധികൃതര്‍ വെട്ടിലായി.
കക്കൂസ് സ്വന്തമായി ഇല്ലാത്ത ആയിരത്തോളം പേര്‍ എരുമേലിയിലുണ്ടെന്നുള്ള അവിശ്വസനീയമാണെന്ന് അധികൃതര്‍ വിലയിരുത്തി. എല്ലാവര്‍ക്കും ശൗചാലയമെന്ന സര്‍ക്കാര്‍ പദ്ധതിയിലാണ് അപേക്ഷകള്‍ ക്ഷണിച്ചത്.
ഒരു ശൗചാലയം നിര്‍മിക്കാന്‍ 15,400 രൂപയാണ് നല്‍കുക. കേരളപ്പിറവി ദിനമായ അടുത്ത നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശൗചാലയ പദ്ധതി നടപ്പാക്കാനാണ് തീരുമാനം
നിലവില്‍ എരുമേലിയിലെ അപേക്ഷകര്‍ക്ക് ഫണ്ട് നല്‍കണമെങ്കില്‍ 1.15 കോടിയിലധികം രൂപ നല്‍കണം. മറ്റ് പഞ്ചായത്തുകളെക്കാള്‍ ഇരട്ടിയിലേറെയാണ്. ഇത്രയും തുക നല്‍കാന്‍ പ്രയാസമായതിനാലും അനര്‍ഹര്‍ കൂടുതലായി അപേക്ഷകളില്‍ ഉള്‍പ്പെട്ടതായി സംശയം ശക്തമായതിനാലും അര്‍ഹരായവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ശുചിത്വ മിഷനും ജനപ്രതിനിധികളും. അപേക്ഷകള്‍ സൂക്ഷ്മായി പരിശോധിച്ച് അപേക്ഷകളുടെ വാസസ്ഥലം സന്ദര്‍ശിച്ച് അര്‍ഹരെ കണ്ടെത്താനാണ് തീരുമാനം.
ശബരിമല തീര്‍ഥാടന കാലത്ത് എരുമേലി ടൗണില്‍  ദേവസ്വം ബോര്‍ഡിന്റെയും സ്വകാര്യവ്യക്തികളുടേതുമായി വാണിജ്യാടിസ്ഥാനത്തില്‍ ആയിരത്തില്‍ പരം ശൗചാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വീടുകളില്‍ സ്വന്തമായി ശൗചാലയമില്ലാത്തവര്‍ ചുരുക്കമാണെങ്കിലും ഇത്രയും അധികം അപേക്ഷ ലഭിച്ചത് അദ്ഭുതം തന്നെയാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക