|    Jan 23 Mon, 2017 7:49 am
FLASH NEWS

ശൗചാലയ ടാങ്കിലെ മാലിന്യങ്ങളും മലിനജലവും ഓവുചാലിലേക്ക് ഒഴുക്കി

Published : 3rd August 2016 | Posted By: SMR

കാസര്‍കോട്:ഹോട്ടല്‍ ലോഡ്ജ് കെട്ടിട സമുച്ചയത്തിലെ ശൗചാലയ ടാങ്കിലെ മാലിന്യങ്ങളും മലിനജലവും റോഡിന്റെ ഓവുചാലിലേക്കു പമ്പു ചെയ്തു ഒഴുക്കി. കാസര്‍കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപത്തെ ഹോട്ടല്‍ ലോഡ്ജ് കെട്ടിടത്തിന്റെ ശൗചാലയ ടാങ്കില്‍ നിന്നാണ് മാലിന്യങ്ങള്‍ റോഡിലേക്ക് പമ്പ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഇതു കണ്ടയുടനെ പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും കെട്ടിട ഉടമകള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് നഗരസഭാ അധികൃതരും പോലിസും സ്ഥലത്തെത്തി. കാസര്‍കോട് നഗരത്തിലെ മിക്ക ലോഡ്ജുകള്‍ക്കും ഹോട്ടലുകള്‍ക്കും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനം ഇല്ലാത്തതാണ് നഗരത്തിലെ ഓവുചാലുകള്‍ക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടാന്‍ കാരണമാകുന്നത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഗ്രീന്‍ ട്രൈബ്യൂണല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്വന്തമായി സംവിധാനങ്ങളുണ്ടാക്കാമെന്ന് ഹോട്ടല്‍ ലോഡ്ജ് ഉടമകള്‍ സമ്മതിച്ചിരുന്നുവെങ്കിലും നഗരസഭ അധികൃതരുടെ അനാസ്ഥമൂലം ഇത് നടപ്പിലായില്ല. കാസര്‍കോട് നഗരത്തിലെ മിക്ക ഓവുചാലുകളുടേയും സ്ലാബുകള്‍ തകര്‍ന്നതിനാല്‍ മലിനജലം റോഡിലൂടെ ഒഴുകുകയാണ്. കാലവര്‍ഷത്തില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുകുകളും മറ്റും പെരുകുന്നുണ്ട്.
കെഎസ്ആര്‍ടിസി റോഡിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന നിരവധി പേര്‍ക്ക് ഡെങ്കി അടക്കമുള്ള പനി ബാധിച്ചതായി റിപോര്‍ട്ടുണ്ട്.
നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭ താല്‍പര്യം കാണിക്കുന്നില്ലെന്ന് നഗരവാസികള്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക