|    Aug 21 Mon, 2017 6:29 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ശ്രേയസ് ഉയര്‍ന്ന് ഇന്ത്യ

Published : 9th August 2017 | Posted By: fsq

 

കേപ്ടൗണ്‍: എ ടീമുകള്‍ മാറ്റുരച്ച ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക് സ്വന്തം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ യുവതാരങ്ങള്‍ കപ്പില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ 46.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. അപരാജിത സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ശ്രേയസ് അയ്യരുടെ (140) ഉജ്ജ്വല ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് 19 പന്തുകള്‍ ബാക്കി നിര്‍ത്തി വിജയം സമ്മാനിച്ചത്. ശ്രേയസ് അയ്യര്‍ക്കൊപ്പം വിജയ് ശങ്കര്‍ (72) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍, മനീഷ് പാണ്ഡെ പുറത്താവാതെ 32 റണ്‍സെടുത്ത് ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ ആതിഥേയരെ ബാറ്റിങിനയച്ചപ്പോള്‍ മധ്യനിരയിലെ ഹര്‍ഹാന്‍ ബഹറുദ്ദീന്റെ(101*) സെഞ്ച്വറി പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഡ്വെയ്ന്‍ പ്രിട്ടോറിയസ് (58) അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ മൂന്നും സിദ്ധാര്‍ഥ് കൗള്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക