|    Mar 27 Mon, 2017 6:23 am
FLASH NEWS

ശ്രേയസ്സും അരവിന്ദും അതിവേഗക്കാര്‍

Published : 29th November 2015 | Posted By: SMR

പത്തനംതിട്ട: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ശ്രേയസ് കെ മാത്യൂസും സി എസ് അരവിന്ദും വേഗമേറിയ താരങ്ങള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ ഒന്നാമതെത്തിയാണ് ശ്രേയസ് വേഗക്കാരിയായത്.
വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ഇതിന് മുമ്പ് രണ്ട് തവണ ജില്ലാ മേളയില്‍ ചാമ്പ്യനായിരുന്നു ഈ കുട്ടി. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ റാന്നി എസ്‌സിഎച്ച്എസ്എസിലെ സി എസ് അരവിന്ദ് സമ്മാനം നേടി. പ്ലസ് ടു വിദ്യാര്‍ഥിയാണ്. ചേത്തയ്ക്കല്‍ ചേരിയില്‍ സന്തോഷിന്റെയും മിനിയുടെയും മകനാണ്. സ്‌കൂളില്‍ തന്നെയാണ് പരിശീലനം നടത്തുന്നത്. ഇതാദ്യമായാണ് ജില്ലാ മേളയില്‍ സമ്മാനം നേടുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക