|    May 25 Thu, 2017 8:12 pm
FLASH NEWS

ശ്രേയയുടെ മരണം: റിപോര്‍ട്ട് സമര്‍പിച്ചു

Published : 2nd July 2016 | Posted By: SMR

കൊച്ചി: ആലപ്പുഴ സണ്‍ഡേ സ്‌കൂള്‍ ക്യാംപില്‍ പങ്കെടുക്കാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയയുടെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കിയതായി ക്രൈംബ്രാഞ്ച് എസ്പി ഹൈക്കോടതിയെ അറിയിച്ചു. ശ്രേയ മരിക്കാനിടയായത് കൃപാ ഭവന്‍ അധികൃതരായ ഫാദര്‍ മാത്തുക്കുട്ടി മൂന്നാറ്റുമുഖത്തിന്റെയും സിസ്റ്റര്‍ സ്‌നേഹയുടെയും അശ്രദ്ധകൊണ്ടാണെന്നും അതിനാല്‍ ഇവര്‍ക്കെതിരെ കേസെടുത്തതായും റിപോര്‍ട്ടില്‍ പറയുന്നു.
ശ്രേയയെ 2010 ഒക്ടോബര്‍ 17ന് പുലര്‍ച്ചെയാണ് കൃപാഭവന്‍ കോംപൗണ്ടിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള അക്‌സപ്റ്റ് കൃപാ ഭവന്‍ ലഹരി വിമോചന കേന്ദ്രത്തില്‍ വ്യക്തിത്വ വികസന ക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കൈതവന ഏഴരപ്പറമ്പില്‍ ബെന്നിയുടെ മകള്‍ ശ്രേയ. ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പിച്ചതായും എസ്പി കോടതിയെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day