|    Dec 10 Mon, 2018 3:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ശ്രുതിയില്‍ തുടിക്കുന്ന ലാലിച്ചന്റെ ഹൃദയത്തിന് അഞ്ചു വയസ്സ്‌

Published : 14th August 2018 | Posted By: kasim kzm

കൊച്ചി: ശ്രുതിയില്‍ തുടിക്കുന്ന ലാലിച്ചന്റെ ഹൃദയത്തിന് ഇന്നലെ അഞ്ചു വയസ്സ് പൂര്‍ത്തിയായി. 2013 ആഗസ്ത് 13ന് ദേശീയ അവയവദാനദിനത്തിലാണ് മസ്തിഷ്‌കമരണം സംഭവിച്ച കോട്ടയം വാഴപ്പിള്ളി തൈപ്പറമ്പില്‍ ജോസഫ് മാത്യുവിന്റെ (ലാലിച്ചന്‍-43) ഹൃദയം ആരക്കുന്നം കടപ്പുറത്ത് ശശീന്ദ്രന്റെയും ശാന്തയുടെയും മകള്‍ ശ്രുതി(27)യില്‍ സ്പന്ദിച്ചുതുടങ്ങിയത്.
അഞ്ചു വര്‍ഷം പൂര്‍ത്തിയായതോടെ മാറ്റിവച്ച ഹൃദയവുമായി കൂടുതല്‍ കാലം ജീവിക്കുന്ന വ്യക്തിയെന്ന അപൂര്‍വ നേട്ടം ശ്രുതിക്ക് സ്വന്തം. മുളന്തുരുത്തി നീതി ഡിആര്‍സി ലബോറട്ടറിയില്‍ ലാബ് ടെക്‌നീഷ്യനാണ് ശ്രുതി. പ്രിയപ്പെട്ടവന്റെ ഹൃദയസ്പന്ദനം കേള്‍ക്കാനും ശ്രുതിയുമായി സ്‌നേഹം പങ്കിടാനും ലാലിച്ചന്റെ കുടുംബം ഇന്നലെ ലിസി ആശുപത്രിയിലെത്തി. അപൂര്‍വ സംഗമത്തിനു സാക്ഷിയാവാന്‍ സിനിമാതാരം കാളിദാസ് ജയറാമുമുണ്ടായിരുന്നു. ശ്രുതി ലാലിച്ചനിലൂടെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായെന്ന് സഹോദരിമാര്‍ പറഞ്ഞു.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന കാര്‍ഡിയോ മയോപ്പതി എന്ന അസുഖമുള്ള ശ്രുതിക്ക് ജന്‍മനാ ഒരു വൃക്കയും രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു എന്ന അസുഖവുമുണ്ടായിരുന്നു. ഇത്തരമൊരു വ്യക്തിയില്‍ വിജയകരമായി ഹൃദയം മാറ്റിവച്ചത് ഏഷ്യയില്‍ തന്നെ ആദ്യമായാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപുരം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss