|    Oct 18 Thu, 2018 10:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഹൈക്കോടതിചീഫ് ജസ്റ്റിസ് ; വിവാദം പുകയുന്നു

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെ വിമാനത്താവളത്തിലേക്ക് ഡ്രൈവ് ചെയ്തുകൊണ്ടുപോയ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നടപടി വിവാദമായി. സപ്തംബര്‍ അഞ്ചിന് വടക്കു-കിഴക്കന്‍ സ്വദേശി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി അസമില്‍ എത്തിയ രവിശങ്കറിനെ ചീഫ് ജസ്റ്റിസ് അജിത്‌സിങ് സ്വയം ഡ്രൈവ് ചെയ്ത് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നടപടി ഹൈക്കോടതി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വിഷയം ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ അടുത്ത ജനറല്‍ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ജസ്റ്റിസ് അജിത് സിങിന്റെ നടപടിക്കെതിരെ സൂപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഗുവാഹത്തി ബാര്‍ അസോസിയേഷന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss