|    Aug 21 Mon, 2017 5:40 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ശ്രീശാന്ത് മതിയായ ശിക്ഷ അനുഭവിച്ചുവെന്ന് കോടതി

Published : 8th August 2017 | Posted By: fsq

 

കൊച്ചി: ഐപിഎല്‍ വാതുവയ്പ്പിനെ കുറിച്ച് ശ്രീശാന്തിന് അറിയാമായിരുന്നു എന്ന് അനുമാനിക്കുകയാണെങ്കില്‍ ദേശീയ- അന്തര്‍ദേശീയ മല്‍സരങ്ങളില്‍ നേരിട്ട നാലു വര്‍ഷത്തെ വിലക്ക് മതിയായ ശിക്ഷയാണെന്ന് ഹൈക്കോടതി. ഒത്തുകളി ആരോപണം സംബന്ധിച്ച വാര്‍ത്ത വന്നതിന് ശേഷം ശ്രീശാന്ത് ഒരിക്കലും ജിജു ജനാര്‍ദനനുമായുള്ള ബന്ധം ഇല്ലാതാക്കിയിരുന്നില്ല എന്ന കാര്യം വളരെ പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. ജിജു ജനാര്‍ദ്ദനന് വാതുവെപ്പിലും ഒത്തുകളിയിലും സജീവമായ പങ്കുണ്ട്. തന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ ശ്രീശാന്തിന് പരസ്യമായി ജിജു ജനാര്‍ദ്ദനന് എതിരായ നിലപാട് സ്വീകരിക്കാമായിരുന്നു. ശ്രീശാന്തിന്റെ ഈ നിലപാട് ബിസിസിഐ അച്ചടക്ക സമിതിയില്‍ സംശയം ജനിപ്പിച്ചുവെന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ ശ്രീശാന്തിന്റെ നിലപാട് ശരിക്കും അപലപനീയമാണ്. ക്രിക്കറ്റിന്റെ അന്തസ് നിലനിര്‍ത്താന്‍ ജിജു ജനാര്‍ദ്ദനനെ ശ്രീശാന്ത് പരസ്യമായി തള്ളിക്കളയണമായിരുന്നു. ശ്രീശാന്ത് നാലു വര്‍ഷമായി വിലക്ക് നേരിടുന്നതിനാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും വേണ്ടെന്നും കോടതി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക