|    Aug 18 Fri, 2017 6:08 pm
FLASH NEWS
Home   >  Sports  >  Cricket  >  

ശ്രീശാന്തിന് തിരിച്ചടി: വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ കോടതിയിലേക്ക്

Published : 10th August 2017 | Posted By: ev sports

മുംബൈ: ശ്രീശാന്തിന് അനുകൂലമായുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍.ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുടെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് ബിസിസിഐ ഇടക്കാല ഭരണസമിതി അംഗം ഡയാന എഡുല്‍ജി ഇന്നലെ പറഞ്ഞത്. എന്നാല്‍ വിനോദ് റായിയുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീശാന്തിനെതിരായ നിലപാട് ബിസിസിഐ ഭാരവാഹികള്‍ സ്വീകരിച്ചെന്നാണ് ഇപ്പോള്‍  പുറത്തുവരുന്ന വിവരം.
ഉത്തരവിലെ പിഴവുകള്‍  ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയെ തന്നെ ആദ്യം സമീപിച്ചേക്കും. ബിസിസിഐയുടെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശ്രീശാന്തിനെ കളിക്കാന്‍ അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ബോര്‍ഡ് നേതൃത്വം വാദിച്ചു. ഈ വിഷയത്തില്‍ ഇടപെടരുതെന്ന് വിനോദ് റായിയോട് ബിസിസിഐ നേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക