|    Jan 22 Sun, 2017 9:56 pm
FLASH NEWS

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കില്ല; തീരുമാനം മാറ്റില്ലെന്ന നിലപാടിലാണ് ബിസിസിഐയെന്ന് ടി സി മാത്യു

Published : 8th July 2016 | Posted By: SMR

കൊച്ചി: ഐപിഎല്‍ ക്രിക്കറ്റ് കോഴ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കില്ല. ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആജീവനാന്ത വിലക്ക് നീക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐ. ബിസിസിഐയുടെ കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം വിലക്ക് നീക്കേണ്ടതില്ലെന്ന മറുപടിയാണ് പ്രസിഡന്റ് ശശാങ്ക് മനോഹര്‍ നല്‍കിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേ—ഷന്‍ പ്രസിഡന്റുമായി ടി സി മാത്യു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന തന്റെ ആവശ്യത്തിന് യോഗത്തില്‍ പിന്തുണ ലഭിച്ചില്ല. പവാര്‍ മാത്രമാണ് ഇതുസംബന്ധിച്ച് എന്തെങ്കിലും അഭിപ്രായംപോലും പറയാന്‍ തയ്യാറായത്. ശ്രീശാന്തിന്റെ കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമ്മര്‍ദ്ദം തുടരുമെന്നും ടി സി മാത്യു പറഞ്ഞു. കെസിഎയുടെ സംരക്ഷണയിലുള്ള കൊച്ചി ജവഹര്‍ലാല്‍ നെഹ്്‌റു സ്‌റ്റേഡിയം അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനായി വിട്ടുകൊടുത്തതിനാല്‍ അടുത്തെങ്ങും കൊച്ചി സ്‌റ്റേഡിയത്തില്‍ രാജ്യാന്തരമല്‍സരങ്ങ ള്‍ നടത്താനാവില്ല. അതിനാല്‍ അടുത്ത രണ്ടുവര്‍ഷക്കാലയളവില്‍ കേരളത്തിന് അനുവദിക്കുന്ന രാജ്യാന്തര മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.
ഇടക്കൊച്ചിയിലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന സ്വപ്‌നം ഉപേക്ഷിച്ചിട്ടില്ലെന്നും ടി സി മാത്യു പറഞ്ഞു. മറ്റു ജില്ലകളിലെ സ്റ്റേഡിയങ്ങളുടെ നിര്‍മാണം കണക്കിലെടുത്താണ് നിലവില്‍ രാജ്യാന്തര സ്‌റ്റേഡിയം എന്ന സ്വപ്‌നപദ്ധതി മാറ്റിനിര്‍ത്തിയിരിക്കുന്നത്. 250 കോടിയോളം രൂപയെങ്കിലും സ്റ്റേഡിയം നിര്‍മാണത്തിനു വേണ്ടിവരും. നിലവില്‍ രാജ്യാന്തര സ്റ്റേഡിയം കൊച്ചിയിലും തിരുവനന്തപുരത്തും ഉണ്ട്. 2021 ഓടെ മാത്രമേ ക്രിക്കറ്റിനു മാത്രമായി രാജ്യാന്തര സ്റ്റേഡിയം എന്ന ലക്ഷ്യത്തിലേക്കു നീങ്ങാന്‍ കഴിയുകയുള്ളു.
ഫഌഡ്‌ലൈറ്റ് സൗകര്യങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കേരള പ്രീമിയര്‍ ലീഗിന്റെ ഒരുക്കങ്ങള്‍ 2017ല്‍ തുടങ്ങും. 22നു നടക്കുന്ന പരിശീലനമല്‍സരത്തിനുശേഷം കേരള രഞ്ജി ട്രോഫി ടീമിന്റെ പരിശീലനം കര്‍ണാടകയില്‍ ആരംഭിക്കും. ഇത്തവണയും പി ബാലചന്ദ്രനായിരിക്കും ടീമിനെ പരിശീലിപ്പിക്കുക. മുംബൈയുടെ മലയാളിയായ മുന്‍ ഫാസ്റ്റ്ബൗളര്‍ എബി കുരുവിള, ബാനര്‍ജി, ബാറ്റിങില്‍ അമോല്‍ മജുംദാര്‍, ലെഗ് സ്പിന്നര്‍ നരേന്ദ്ര ഹിര്‍വാനി എന്നിവര്‍ പരിശീലനത്തിന് സഹായികളായി എത്തുമെന്നും ടി സി മാത്യു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക