|    Oct 17 Tue, 2017 11:42 am
Home   >  Todays Paper  >  page 11  >  

ശ്രീശങ്കറിനെ തുണച്ചത് മാതാപിതാക്കളുടെ പരിശീലനം

Published : 28th May 2016 | Posted By: SMR

തേഞ്ഞിപ്പലം: ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ച് കേരളത്തിന് സ്വര്‍ണം നേടിയ പാലക്കാട്ടുകാരന്‍ ശ്രീശങ്കറിന് പ്രോത്സാഹനമായത് പിതാവിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പരിശീലനമായിരുന്നു.
മകനെ ലോങ്ജംപ് ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ ഉയരങ്ങളിലെത്തിക്കണമെന്നത് അത്‌ലറ്റുകളായ എസ് മുരളിയുടെ യും കെ എസ് ബിജിമോളുടെയും വീറുംവാശിയുമാണ് .
പരിശീലനത്തിനു പിറ്റ് പോലുമില്ലാതെ വിഷമിച്ച ശ്രീശങ്കര്‍ പാലക്കാട്ട് റെയില്‍വെ മൈതാനിയിലാണ് ലോങ്ജംപില്‍ പരിശീലനം നടത്തിയത്.
സഹോദരി ശ്രീ പാര്‍വ്വതിയും ചേട്ടന്റെ പിന്നാലെ തന്നെ വ്യത്യസ്ത ഇനങ്ങളില്‍ പരിശീലനത്തിലാണ്.
സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 100 മീറ്റര്‍ ഓട്ടത്തിലും ലോങ്ജംപിലും ശ്രീശങ്കര്‍ റെക്കോഡ് സ്ഥാപിച്ചിരുന്നു. അച്ഛന്‍ റെയില്‍വെയിലും അമ്മ എഫ്‌സിഐയിലും ഉദ്യോഗസ്ഥരാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക