|    Nov 21 Wed, 2018 10:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശ്രീവല്‍സം ഗ്രൂപ്പ് ബന്ധത്തെച്ചൊല്ലി രാഷ്ട്രീയപ്പോര്

Published : 14th June 2017 | Posted By: fsq

 

ആലപ്പുഴ: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ശ്രീവല്‍സം ഗ്രൂപ്പുമായുള്ള ബന്ധത്തെച്ചൊല്ലി രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ പോര് മുറുകുന്നു.ശ്രീവല്‍സം ഗ്രൂപ്പിന്റെ ഹരിപ്പാട്ടെ ഇടപാടുകളില്‍ കേരളത്തിലെ മുന്‍മന്ത്രിക്കും രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ക്കുമുള്ള പങ്ക് അന്വേഷിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ആവശ്യപ്പെട്ടിരുന്നു. ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രീവല്‍സം ഗ്രൂപ്പിന് പങ്കുണ്ടെന്നാണു പുറത്തുവരുന്ന വിവരമെന്നും ആഞ്ചലോസ് പറയുന്നു.  മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഗ്രൂപ്പിന്റെ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ഇതിന് അനുമതി നല്‍കിയത് യുഡിഎഫ് ഭരിക്കുന്ന നഗരസഭയാണെന്നും ഇത്തരം വിഷയങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആഞ്ചലോസ് ആവശ്യപ്പെട്ടു. അതേസമയം സിപിഐയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിലപാട്. ഏതു മന്ത്രിയാണ് ഇടപാടുകളില്‍ ബന്ധപ്പെട്ടത് എന്ന് പറയാനുള്ള ചങ്കൂറ്റം സിപിഐ ജില്ലാ സെക്രട്ടറി കാണിക്കണമെന്ന് ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു. കോണ്‍ഗ്രസ്സിനല്ല മറിച്ച് സിപിഎം സിപിഐ പ്രാദേശിക നേതാക്കള്‍ക്കാണു ഇടപാടുകളുമായി ബന്ധമെന്നും ലിജു ആരോപിച്ചു. വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കരുതലോടെയുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ശ്രീവല്‍സം ഗ്രൂപ്പുമായി പ്രാദേശിക നേതാക്കള്‍ക്കു ബന്ധമുണ്ടെന്ന ആരോപണം സംബന്ധിച്ചുള്ള അന്വേഷണത്തിലേക്ക് സിപിഎം നീങ്ങുന്നതാണു വിവരം. ശ്രീവല്‍സം ബന്ധം സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ പ്രാദേശികമായി നേരത്തെ അഭിപ്രായഭിന്നതകളുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss