|    Jan 20 Sat, 2018 9:07 am
Home   >  Todays Paper  >  Page 4  >  

ശ്രീവല്‍സം ഗ്രൂപ്പിന് സഹായം : മുന്‍ മന്ത്രിക്കെതിരേ സിപിഎം

Published : 15th June 2017 | Posted By: fsq

 

പത്തനംതിട്ട: ശ്രീവല്‍സം ഗ്രൂപ്പിന് കേരളത്തിലും കേരളത്തിന് പുറത്തും ബന്ധമുള്ള മുന്‍മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് സഹായം ചെയ്‌തെന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. കുളനട പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചത് ഒതുക്കി തീര്‍ത്തത് ഈ നേതാവാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ഒരുരൂപ പോലും എം കെ ആര്‍ പിള്ളയില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന നാഗാലാന്‍ഡുമായി ബന്ധമുള്ള മന്ത്രിയാണ് ശ്രീവല്‍സം ഗ്രൂപ്പിന് സഹായം ചെയ്തതെന്നാണ് സജി ചെറിയാന്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കേരളത്തില്‍ ആരെല്ലാമുണ്ടോ അവരിലേക്ക് അന്വേഷണം പോവുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് സിപിഎമ്മിന്റെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day