|    Jun 29 Thu, 2017 6:08 pm
FLASH NEWS
Home   >  Kerala   >  

ശ്രീലേഖയ്‌ക്കെതിരായ ആരോപണങ്ങള്‍ ; ത്വരിതപരിശോധന നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍

Published : 19th November 2016 | Posted By: G.A.G

തിരുവനന്തപുരം:  ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ ആരോപണങ്ങളിലൊന്നില്‍ ത്വരിതപരിശോധന നടന്നുവരുന്നതായി കോടതിയെ വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുള്ള ആരോപണങ്ങളില്‍ ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി നിലപാടെടുത്തപ്പോഴാണ് ആരോപണങ്ങള്‍ സംബന്ധിച്ച് ലഭിച്ച സമാനസ്വഭാവത്തിലുള്ള മറ്റൊരു പരാതിയില്‍ ത്വരിതപരിശോധന നടന്നുവരുന്നതായി വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചത്.
ആരോപണങ്ങള്‍ സംബന്ധിച്ച് ശ്രീലേഖ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നാണ് ചീഫ് സെക്രട്ടറിറിപോര്‍ട്ട് നല്‍കിയിട്ടുള്ളത്. നടപടിക്രമങ്ങളില്‍ ചെറിയ വീഴ്ച മാത്രമാണുണ്ടായതെന്നും അതിനാല്‍, അന്വേഷണം ആവശ്യമില്ലെന്നും അറിയിച്ചാണ്  ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്  മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് കൈമാറിയത്.
ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ ആവശ്യം തള്ളിയാണ് ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട്. മുഖ്യമന്ത്രിയായിരിക്കും ഇനി ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക