|    Jul 22 Sun, 2018 8:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്ക : 11,000 കുട്ടികളെ വിറ്റതായി വെളിപ്പെടുത്തല്‍

Published : 22nd September 2017 | Posted By: fsq

 

ആംസ്റ്റര്‍ഡാം: ശ്രീലങ്കയില്‍ നിന്നുള്ള 11,000ഓളം കുട്ടികളെ യൂറോപ്യന്‍ കുടുംബങ്ങള്‍ക്കു വിറ്റതായി വെളിപ്പെടുത്തല്‍. വ്യാജ രേഖകള്‍ സമര്‍പിച്ചാണ് ഇത്തരത്തില്‍ കുട്ടികളെ വിറ്റത്. കുട്ടിക്കടത്ത് സംബന്ധിച്ച വാര്‍ത്ത ശ്രീലങ്കന്‍ ആഗോഗ്യമന്ത്രി സ്ഥിരീകരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയ കുട്ടികളുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി ഡിഎന്‍എ ഡാറ്റാബേസ് സ്ഥാപിക്കുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ഡച്ച് സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചു. നെതര്‍ലാന്‍ഡില്‍ മാത്രം 4000ഓളം കുട്ടികളാണ് ശ്രീലങ്കയില്‍നിന്ന് അനധികൃതമായി ദത്തെടുക്കപ്പെട്ടിട്ടുള്ളത്. സ്വീഡന്‍, ഡെന്‍മാര്‍ക്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കും ശ്രീലങ്കന്‍ കുട്ടികള്‍ എത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളെ ദത്തെടുക്കുന്നത് നിരോധിക്കണമെന്ന് കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഡച്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. കുട്ടികളെ ദത്തു നല്‍കുന്ന രാജ്യങ്ങളില്‍ അധാര്‍മികമായ രീതിയില്‍ കുട്ടികളെ കൈമാറുന്നുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss