|    Nov 21 Wed, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്ക: വിക്രമസിംഗെയുടെ പാര്‍ട്ടി സുപ്രിംകോടതിയെ സമീപ്പിക്കും

Published : 11th November 2018 | Posted By: kasim kzm

കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ക്കെതിരേ തിങ്കളാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നു വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) അറിയിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കിയത്.
ജനുവരി അഞ്ചിനു തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം 26ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ തല്‍സ്ഥാനത്ത് നിയോഗിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നു യുഎസും ബ്രിട്ടനും അഭിപ്രായപ്പെട്ടു. രാജ്യത്തെ നിലവിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണു തീരുമാനമെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss