|    Dec 19 Wed, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്ക: കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ രാജപക്‌സെ

Published : 10th November 2018 | Posted By: kasim kzm

കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെക്ക് കേവല ഭൂരിപക്ഷത്തിനുള്ള പിന്തുണ ഉറപ്പിക്കാനായില്ലെന്ന് റിപോര്‍ട്ട്. 113 എന്ന കേവല ഭൂരിപക്ഷത്തിലെത്തണമെങ്കില്‍ രാജപക്‌സെയുടെ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സി (യുപിഎഫ്എ)ന് ഇനിയും വിയര്‍ക്കേണ്ടിവരും.
തങ്ങള്‍ക്ക് ഇതുവരെ 105-106പ്രതിനിധികളുടെ പിന്തുണ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് പാര്‍ട്ടി വക്താവ് കെഹീലിയ രാംബുവെല്ല അറിയിച്ചു. കഴിഞ്ഞമാസം 26ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി വിക്രമസിംഗയെ പുറത്താക്കി രാജപക്‌സെയെ തല്‍സ്ഥാനത്ത് നിയോഗിച്ചിരുന്നു.
എന്നാല്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ മഹീന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് സ്പീക്കര്‍ കരു ജയസൂര്യ അറിയിക്കുകയും പ്രസിഡന്റിന്റെ നടപടിയെ അപലപിക്കുകയും ചെയ്തതിനു പിന്നാലെയാണ് യുപിഎഫ്എ വക്താവിന്റെ പ്രതികരണം.
പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് കരു ജയസൂര്യയുടെ അഭിപ്രായം. 225 അംഗ പാര്‍ലമെന്റില്‍ 124 അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും ഭൂരിപക്ഷം തെളിയിക്കാനാവുമെന്നുമാണ് വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) യുടെ അവകാശവാദം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss