|    Aug 18 Fri, 2017 12:38 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ശ്രീലങ്കയ്‌ക്കെതിരേ ഏകദിന പരമ്പര : രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായേക്കും

Published : 10th August 2017 | Posted By: fsq

 

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വെടിക്കെട്ട് ഓപണ്‍ രോഹിത് ശര്‍മ നയിക്കുമെന്ന് റിപോര്‍ട്ടുകള്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക്  വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് രോഹിത് ശര്‍മയ്ക്ക് നായകസ്ഥാനം നല്‍കുന്നതെന്നാണ് വിവരം.  കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ വിന്‍ഡീസ് പര്യടനത്തിനുശേഷം ഇന്ത്യ കളിച്ച 43 രാജ്യാന്തര മല്‍സരങ്ങളില്‍ 42ലും കോഹ്‌ലി കളിച്ചിരുന്നു. ഇതില്‍ 18 ടെസ്റ്റ് മല്‍സരങ്ങളും ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ ആസ്‌ത്രേലിയക്കെതിരെയും ന്യൂസിലന്‍ഡിനെതിരെയും വരാനിരിക്കുന്ന പരമ്പരകള്‍ കൂടി കണക്കിലെടുത്ത് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. ദക്ഷിണാഫ്രിക്കക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്.——സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പ തോറ്റ ലങ്കന്‍ ടീം അത്ര മികച്ച ഫോമിലല്ല. ഇതും യുവതാരങ്ങള്‍ക്ക് അവസരമൊരുക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കോഹ്‌ലിയുടെ പകരക്കാരനാവുമെന്ന് കരുതുന്ന രോഹിത് ശര്‍മ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ഉണ്ടെങ്കിലും ആദ്യ രണ്ട് ടെസ്റ്റിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക