|    May 25 Fri, 2018 3:14 am
FLASH NEWS
Home   >  Sports  >  Cricket  >  

ധവാന് സെഞ്ച്വറി; ശ്രീലങ്കയ്ക്ക് 322 റണ്‍സ് വിജയ ലക്ഷ്യം

Published : 8th June 2017 | Posted By: ev sports

ധവാന് സെഞ്ച്വറി; ശ്രീലങ്കയ്ക്ക് 322 റണ്‍സ് വിജയ ലക്ഷ്യം
ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വീഴ്ത്താന്‍ ശ്രീലങ്കയ്ക്ക് 322 റണ്‍സ് വേണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിന് 321 റണ്‍സാണ് അടിച്ചെടുത്തത്. സെഞ്ച്വറി നേടിയ ശിഖാര്‍ ധവാനാണ്(125) ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. രോഹിത് ശര്‍മ(78), എംഎസ് ധോണി(63) എന്നിവരും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.

5:26:58 PM

ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി
33.2 ഓവറില്‍ രണ്ട് വിക്കറ്റിന് 179 റണ്‍സ്. രോഹിത് ശര്‍മ(78) വിരാട് കോഹ്‌ലി(0), യുവരാജ് സിങ്(7) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശിഖാര്‍ ധവാന്‍(85) എംഎസ് ധോണി എന്നിവര്‍ ക്രീസില്‍

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 23 ഓവറില്‍ വിക്കറ്റ് പോവാതെ 124 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും(71) ശിഖാര്‍ ധവാനു(45)മാണ് ക്രീസിലുള്ളത്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss