|    Mar 24 Fri, 2017 5:47 pm
FLASH NEWS
Home   >  Sports  >  Cricket  >  

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

Published : 1st September 2015 | Posted By: admin

 

ishകൊളംബോ;ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് . അവസാനത്തെയും മൂന്നാമത്തെയും മല്‍സരം വിജയിച്ചതോടെയാണ് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയത്. 117 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

386  റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങ് ആരംഭിച്ച ശ്രീലങ്ക 268 റണ്‍സിന് പുറത്താവുകയായിരുന്നു.ഇന്ന് മൂന്നിന് 67 എന്ന നിലയിലാണ് കളി പുനരാരംഭിച്ചത്.  രണ്ടിനിങ്‌സുകളായി ഇശാന്ത് ശര്‍മ്മ എട്ടു വിക്കറ്റ് നേടി.
ശ്രീലങ്കയ്ക്കായി അഞ്ചലേനോ മാത്യൂസു 110 റണ്‍സെടുത്തു. പെരേരേ 70 റണ്‍സെടുത്തു. 20 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. നാലുവര്‍ഷത്തിന് ശേഷമാണ് വിദേശത്ത് പരമ്പര നേടുന്നത്. ഇതിന് മുമ്പ് 2011ല്‍  ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെതിരേ പരമ്പര നേടിയിരുന്നു.

(Visited 48 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക