|    Oct 23 Mon, 2017 1:46 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ശ്രീലങ്കയ്ക്ക് ജയം

Published : 26th August 2016 | Posted By: SMR

കൊളംബോ: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ലങ്കയ്ക്കായി.
ആദ്യം ബാറ്റ് ചെയ്ത ലങ്ക 48.5 ഓവറില്‍ 288 റണ്‍സെടുത്ത് പുറത്തായി. കുശാല്‍ മെന്‍ഡിസ് (69), ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (57), കുശാല്‍ പെരേര (54) എന്നിവര്‍ ലങ്കയ്ക്കു വേണ്ടി അര്‍ധസെഞ്ച്വറി നേടി.
മറുപടിയില്‍ 47.2 ഓവറില്‍ 206 റണ്‍സിന് ഓസീസ് ഓള്‍ഔട്ടാവുകയായിരുന്നു. ലങ്കയ്ക്കു വേണ്ടി അമില അപോന്‍സോ നാലും തിസേര പെരേര മൂന്നും മാത്യൂസ് രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക