|    Apr 26 Wed, 2017 1:47 am
FLASH NEWS

ശ്രീലങ്കയ്ക്ക് ജയം

Published : 16th November 2016 | Posted By: SMR

ഹരാരെ: സിംബ്ബാവെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ ജയം. എട്ടുവിക്കറ്റിനാണ് സന്ദര്‍ശകരായ ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബ്ബാവെ 41 ഓവറില്‍ 154 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 24.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ലക്ഷ്യം കണ്ടു. ധനഞ്ജയ് സില്‍വ (78*) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.നിരോഷന്‍ ടിക്ക്‌വെല്ല (42) മികച്ച പിന്തുണ നല്‍കി.
ടോസ് നേടിയ ശ്രീലങ്ക സിംബ്ബാവയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശ്രീലങ്കയ്ക്കു വേണ്ടി അസീല ഗുണരത്‌ന മൂന്നും നുവാന്‍ പ്രദീപ്, നുവാന്‍ കുലശേഖര, സുരങ്ക ലക്മല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day