|    Apr 23 Sun, 2017 1:32 pm
FLASH NEWS

ശ്രീലങ്കയ്ക്ക് കൂറ്റന്‍ ജയം

Published : 11th November 2016 | Posted By: SMR

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം. 257 റണ്‍സിനാണ് സന്ദര്‍ശകരായ ശ്രീലങ്ക വിജയിച്ചത്. എട്ട് വിക്കറ്റുകളുമായി തിളങ്ങിയ ലങ്കന്‍ ക്യാപ്റ്റന്‍ രങ്കണ ഹെരാത്തിന്റെ പ്രകടനമാണ് സിംബാബ്‌വെക്ക് തിരിച്ചടിയായത്.
ഒന്നാമിന്നിങ്‌സില്‍ 504 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ലങ്കയ്‌ക്കെതിരേ 272 റണ്‍സെടുക്കാനേ സിംബാബ്‌വെക്കായുള്ളൂ. ഒന്നാമിന്നിങ്‌സില്‍ ലങ്കയ്ക്കുവേണ്ടി ധനഞ്ജയ് സില്‍വ (127)യും  അസീല ഗുണരത്‌ന(116)യും സെഞ്ച്വറി നേടിത്തിളങ്ങി.രണ്ടാമിന്നിങ്‌സില്‍ ലങ്കയെ സിംബാബ്‌വെ 258 ല്‍ പിടിച്ചുകെട്ടിയെങ്കിലും ഒന്നാമിന്നിങ്‌സില്‍ ലഭിച്ച ലീഡിന്റെ പിന്‍ബലത്തില്‍ 491 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ലങ്ക ആതിഥേയര്‍ക്ക് സമ്മാനിച്ചു. എന്നാല്‍ ഹരാത്തിന്റെ മാസ്മരിക സ്പിന്‍ ബൗളിങ് സിംബാ ബ്‌വെ പ്രതീക്ഷകളെ എറിഞ്ഞൊതുക്കി. രണ്ടു മല്‍സര പരമ്പര 2-0ന് ലങ്ക സ്വന്തമാക്കുകയും ചെയ്തു. ഹരാത്താണ് മാന്‍ ഓഫ് ദ മാച്ച്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day