|    May 23 Tue, 2017 5:12 am
FLASH NEWS

ശ്രീലങ്കയും ബഹിഷ്‌കരിച്ചു; സാര്‍ക് ഉച്ചകോടി മാറ്റി

Published : 1st October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: നവംബറില്‍ ഇസ്‌ലാമാബാദില്‍ നടക്കാനിരുന്ന സാര്‍ക് ഉച്ചകോടി മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്‍മാറ്റത്തെ തുടര്‍ന്നാണു നടപടി.
ഇന്ത്യക്ക് പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍നിന്ന് പിന്‍മാറുന്നതായി അറിയിച്ചിരുന്നു. ഇന്നലെ ശ്രീലങ്ക കൂടി പിന്‍മാറിയതോടെ ഉച്ചകോടി ബഹിഷ്‌കരിക്കുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. മേഖലയിലെ സ്ഥിതി സമ്മേളനത്തിനു യോജിച്ചതല്ലെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐക്യത്തോടെയാണു സാര്‍ക് രാജ്യങ്ങള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതായും ശ്രീലങ്ക വ്യക്തമാക്കി.
ആതിഥേയരാഷ്ട്രമായ പാകിസ്താനെയും അധ്യക്ഷ രാജ്യമായ നേപ്പാളിനെയും കൂടാതെ മാലദ്വീപ് മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ളത്. 19ാം സമ്മേളനം ഇനി എന്നാണ് നടത്തുന്നതെന്ന കാര്യം നേപ്പാള്‍ തീരുമാനിക്കും. അതേസമയം സാര്‍ക് സമ്മേളനത്തില്‍നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം, മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി മുന്നിട്ടിറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day