|    Sep 25 Tue, 2018 1:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്കയില്‍ വീണ്ടും കൂട്ടക്കുഴിമാടം; നൂറോളം അസ്ഥികൂടം കണ്ടെത്തി

Published : 28th August 2018 | Posted By: kasim kzm

കൊളംബോ: 2009ലെ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായ നിരവധി പേരുടെ അസ്ഥികൂടങ്ങളും തലയോട്ടികളും ശ്രീലങ്കയിലെ മാന്നാറില്‍ കണ്ടെത്തി. 2009ലെ സംഘര്‍ഷം അവസാനിച്ച ശേഷം ശ്രീലങ്കയുടെ ഉത്തര മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ കുഴിച്ചെടുക്കലാണിത്.
ശ്രീലങ്കന്‍ സൈന്യവും തമിഴ്പുലികളും തമ്മില്‍ നടന്ന 26 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ ഒരു ലക്ഷത്തിലേറെ പേരാണു കൊല്ലപ്പെട്ടത്. അനേകം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിനിടെ കുഴിയെടുക്കവേയാണു മാന്നാറില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നു കെട്ടിട നിര്‍മാണങ്ങള്‍ നിര്‍ത്തിവച്ച് ഉദ്ഖനനം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, പ്രദേശത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്മശാനം ഉണ്ടായിരുന്നതായും മറ്റൊരു ഭാഗത്ത് ആളുകളെ കൂട്ടക്കൊല നടത്തി കുഴിച്ചിടുകയായിരുന്നെന്നും കൊളംബോ കെലാനിയ സര്‍വകലാശാലയിലെ ഫോറന്‍സിക് ആര്‍ക്കിയോളജിസ്റ്റ് രാജ് സോമദേവ പറയുന്നു.
ഇവിടെ ഇനിയും അസ്ഥികൂടങ്ങള്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണു വിദഗ്ധര്‍. കൊല്ലപ്പെട്ടവര്‍ ആരാണ്, എപ്പോഴാണ് കൊല്ലപ്പെട്ടത് എന്നതൊന്നും വ്യക്തമല്ല.
അതേസമയം, യാഥാസ്ഥിതിക തമിഴ് ന്യൂനപക്ഷം അധിവസിച്ചിരുന്ന മാന്നാറിനെ ആഭ്യന്തരയുദ്ധസമയത്ത് പുലികളുടെ നിയന്ത്രണത്തില്‍ നിന്നു രക്തരൂഷിത യുദ്ധത്തിലൂടെ സൈന്യം കൈയടക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss