|    Sep 20 Wed, 2017 12:30 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്കയില്‍ പുതിയ ഭരണഘടന നവംബറോടെ

Published : 30th August 2016 | Posted By: SMR

കൊളംബോ: ശ്രീലങ്കയില്‍ നവംബര്‍ പകുതിയോടെ പുതിയ ഭരണഘടന പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. വിദേശകാര്യമന്ത്രി മംഗള സമരവീരയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ബജറ്റിനുള്ളില്‍ പുതിയ ഭരണഘടന അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണു കരുതുന്നതെന്നും രാജ്യത്തെ മതവൈവിധ്യത്തെ പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും ഭരണഘടനയെന്നും സമരവീര പറഞ്ഞു.
പല ഭാഷകള്‍ സംസാരിക്കുന്നവരും പല വംശത്തിലും മതത്തിലും പെട്ടവരും ശ്രീലങ്കയിലുണ്ട്. ജനാധിപത്യത്തിനും ഐക്യത്തിനും വികസനത്തിനുമായിരിക്കും ഭരണഘടന ഊന്നല്‍ നല്‍കുക- അദ്ദേഹം പറഞ്ഞു. പുതിയ ഭരണഘടനപ്രകാരം പ്രധാനമന്ത്രിക്കായിരിക്കും രാജ്യത്ത് ഉന്നതാധികാരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക