|    Nov 16 Fri, 2018 11:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്കയില്‍ പാര്‍ലമെന്റ് യോഗം വിളിക്കണം: യുഎന്‍

Published : 4th November 2018 | Posted By: kasim kzm

കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് യോഗം എത്രയും പെട്ടന്നു വിളിച്ചുചേര്‍ക്കണമെന്നു യുഎന്‍. പാര്‍ലമെന്റ് യോഗം ചേര്‍ന്ന് അംഗങ്ങള്‍ക്കു പ്രധാനമന്ത്രിയെ തീരുമാനിക്കാനുള്ള അവസരമൊരുക്കണമെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേനയോട് ആവശ്യപ്പെട്ടതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്. ഇക്കാര്യം ആവശ്യപ്പെട്ടു സിരിസേനയുമായി ഫോണില്‍ ബന്ധപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച രാഷ്ട്രീയ അട്ടിമറിയിലൂടെ റെനില്‍ വിക്രമസിംഗയെ പുറത്താക്കി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയതോടെ ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു.
രാജപക്‌സെയെ പിന്തുണയ്ക്കുന്നതിനു തങ്ങള്‍ക്കു ദശലക്ഷക്കണക്കിനു ഡോളര്‍ വാഗ്ദാനം ചെയ്തതായി വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) യുടെ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണു യുഎന്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്്.
പാര്‍ലമെന്റ്് സസ്‌പെന്‍ഡ് ചെയ്ത നടപടി പ്രസിഡന്റ് മൈത്രി പാല സിരിസേന പിന്‍വലിച്ചിരുന്നു. അഞ്ചിന് പാര്‍ലമെന്റ് യോഗം ചേരുമെന്നാണ് അറിയിപ്പ്്്.
225 അംഗ പാര്‍ലമെന്റില്‍ 124 അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ്. തങ്ങള്‍ക്കു ഭൂരിപക്ഷം തെളിയിക്കാനാവുമെന്നു വിക്രമസിംഗെ അവകാശപ്പെട്ടു. എന്നാല്‍ 106 അംഗങ്ങളുള്ള യുഎന്‍പിയില്‍ നിന്ന് അഞ്ചോളം അംഗങ്ങള്‍ സിരിസേനയുടെ യുനൈറ്റഡ് പീപ്പിള്‍സ്് ഫ്രീഡം അലയന്‍സി (യുപിഎഫ്്എ)ലേക്കു കൂറുമാറിയതായും ഇതു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നും റിപോര്‍ട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss