|    Oct 23 Mon, 2017 10:56 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശ്രീലങ്കയില്‍ എട്ട് മീന്‍പിടിത്തക്കാര്‍ അറസ്റ്റില്‍

Published : 30th November 2015 | Posted By: SMR

രാമേശ്വരം: തമിഴ്‌നാട് സ്വദേശികളായ എട്ടു മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. നെടുന്‍ത്തീവിനടുത്ത് മീന്‍പിടിക്കുകയായിരുന്ന ഇവരെ സൈന്യം പിടികൂടുകയായിരുന്നു. ശ്രീലങ്കയിലെ കനകേശല്‍തുറയിലേക്ക് രണ്ട് ബോട്ടുകളോടൊപ്പം ഇവരെ കൊണ്ടുപോയതായി ഫിഷറീസ് ഡയറക്ടര്‍ ഗോപിനാഥ് പറഞ്ഞു. അറസ്റ്റ് ചെയ്ത മല്‍സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നും പിടിച്ചെടുത്ത ബോട്ടുകള്‍ വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക