|    Jul 18 Wed, 2018 4:34 pm
FLASH NEWS
Home   >  News now   >  

ശ്രീലങ്കയില്‍ ആക്രമണങ്ങള്‍ തുടരുന്നു

Published : 10th March 2018 | Posted By: kasim kzm

കൊളംബോ: ശ്രീലങ്കയിലെ കാന്‍ഡി ജില്ലയില്‍ മുസ്‌ലിംകള്‍ക്കെതിരേ ബുദ്ധരുടെ ആക്രമണങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ചയും മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പള്ളികള്‍—ക്കും നേരെ ആക്രമണം അരങ്ങേറി.
കാന്‍ഡിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥനയോടനുബന്ധിച്ചു ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. തലസ്ഥാനമായ കൊളംബോയിലടക്കം മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെയും അടഞ്ഞുകിടന്നു. കാന്‍ഡിയില്‍ സ്‌കൂളുകളും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍, മേഖല സാധാരണനിലയിലേക്കു തിരിച്ചുവരുകയാണെന്നു പോലിസ് അവകാശപ്പെട്ടു.  മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തിനു നേതൃത്വം നല്‍കിയ അമിത് ജീവന്‍ വീരസിംഘെ അടക്കം 81 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഒരാഴ്ചയോളമായി കാന്‍ഡിയിലും സമീപ പ്രദേശങ്ങളിലും ബുദ്ധമതക്കാര്‍ മുസ്‌ലിം പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും എതിരേ ആക്രമണം തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss