|    Feb 20 Tue, 2018 7:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്കയിലെ പ്രകൃതിക്ഷോഭം : മരണം 126 ആയി

Published : 29th May 2017 | Posted By: fsq

 

കൊളംബോ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ മരിച്ചവരുടെ എണ്ണം 126 ആയി. 93 പേരെ കാണാതായി. ദുരന്തം നേരിടാന്‍ ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ പ്രളയത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ഏതാണ്ട് 2,70,000 ആളുകളെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്. വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. ലങ്കന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ദുരിതാശ്വാസത്തിനുള്ള സാമഗ്രികളും മരുന്നും ഭക്ഷണവും വെള്ളവുമായി ഇന്ത്യയുടെ കപ്പല്‍ കഴിഞ്ഞദിവസം ശ്രീലങ്കയിലെത്തിയിരുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും ലങ്കയിലെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss