|    Jul 21 Fri, 2017 10:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശ്രീലങ്കന്‍ സേന ആക്രമിച്ചു; മല്‍സ്യതൊഴിലാളികള്‍ക്ക് പരിക്ക്

Published : 13th October 2016 | Posted By: SMR

രാമേശ്വരം: ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ ഏഴു തമിഴ് മീന്‍പിടിത്തക്കാര്‍ക്കു പരിക്ക്. കച്ചൈത്തീവിനു സമീപം മീന്‍പിടിത്തക്കാര്‍ക്കു നേരെ സൈന്യം കല്ലെറിയുകയായിരുന്നു. കല്ലേറിനെതുടര്‍ന്ന് 500ലേറെ പേര്‍ക്ക് കരയിലേക്കു തിരിച്ചുപോരേണ്ടിവന്നു. പരിക്കേറ്റവരെ പാമ്പന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ കച്ചൈത്തീവിനടുത്ത് നൂറിലധികം ബോട്ടുകള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 6ന് ശ്രീലങ്കന്‍ സേന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 2000ലേറെ പേര്‍ക്ക് മീന്‍ പിടിക്കാനാവാതെ മടങ്ങേണ്ടിവന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക