|    Oct 20 Fri, 2017 9:50 pm
FLASH NEWS
Home   >  Sports  >  Cricket  >  

ശ്രീലങ്കന്‍ പര്യടനം: മുരളി വിജയ്ക്ക് പരിക്ക്, പകരം ധവാന്‍ ഇന്ത്യന്‍ നിരയില്‍

Published : 17th July 2017 | Posted By: ev sports


ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശിഖാര്‍ ധവാനെ ഉള്‍പ്പെടുത്തി. പരിക്കിനെത്തുടര്‍ന്ന് ഓപണര്‍ മുരളി വിജയ് പിന്‍മാറിയതിന് പകരമായാണ് ധവാനെ ടീമില്‍ ഉള്‍ക്കൊള്ളിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ടെസ്റ്റ് മല്‍സരങ്ങളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റിയും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ധവാന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനവും വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനവുമാണ് ധവാന് ടീമില്‍ ഇടം നല്‍കിയത്. ധവാനെക്കൂടാതെ നീണ്ട നാളുകള്‍ക്ക് ശേഷം രോഹിത് ശര്‍മയും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തി. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന കെ എല്‍ രാഹുലും ഇന്ത്യന് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക