|    May 29 Mon, 2017 8:44 pm
FLASH NEWS

ശ്രീലങ്കന്‍ തോട്ടങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ സമരത്തില്‍

Published : 6th October 2016 | Posted By: SMR

കൊളംബോ: ശ്രീലങ്കന്‍ ചായത്തോട്ടങ്ങളിലെ ഇന്ത്യന്‍ വംശജരായ തമിഴ് തൊഴിലാളികള്‍ വേതനവര്‍ധന ആവശ്യപ്പെട്ട് സമരത്തില്‍. ദിവസവേതനം 450 രൂപയ്ക്കു സമാനമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരാഴ്ചയായി തൊഴിലാളികള്‍ സമരരംഗത്തുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനാവില്ലെന്ന നിലപാടിലാണ് തോട്ടമുടമകള്‍.
തോട്ടം തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച കരാറുകള്‍ 2015 മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കരാറില്ലാതെയായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്തത്. 2013ല്‍ നടപ്പാക്കിയ അവസാന ശമ്പളപരിഷ്‌കരണത്തില്‍ ആനുകൂല്യങ്ങളടക്കം 280 രൂപയ്ക്ക് സമാനമായ വേതനമാണ് നിശ്ചയിച്ചത്. അതേസമയം, തൊഴിലാളികളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് തമിഴ് മുന്നേറ്റ മുന്നണി നേതാവും മന്ത്രിയുമായ മനോഗണേശന്‍ രംഗത്തുവന്നു.
ചായത്തോട്ടങ്ങളിലെ പ്രതിഷേധം പെട്ടെന്നുണ്ടായ ഒറ്റപ്പെട്ട പ്രതികരണമാണെങ്കിലും ആവശ്യങ്ങള്‍ ന്യായമാണെന്നായിരുന്നു പ്രതികരണം. ഒമ്പത് ലക്ഷം ഇന്ത്യന്‍ വംശജരുള്ള ശ്രീലങ്കയില്‍ രണ്ടുലക്ഷത്തോളം പേര്‍ തേയിലത്തോട്ടം മേഖലയിലെ തൊഴിലാളികളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day