|    May 26 Fri, 2017 2:49 pm
FLASH NEWS

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആക്രമണം: പ്രതികളെ പോലിസ് കൊലപ്പെടുത്തി

Published : 29th August 2016 | Posted By: SMR

ലാഹോര്‍: 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേര്‍ക്കുണ്ടായ ആക്രമണത്തിലെ 10 പ്രതികളില്‍ നാലുപേരെ കൊലപ്പെടുത്തിയതായി പാകിസ്താന്‍. ലാഹോറില്‍ പോലിസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയുണ്ടായ ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അജ്ഞാതനായ തോക്കുധാരി ജയില്‍ ചാട്ടത്തിനു സഹായിക്കാനെത്തിയിരുന്നതായും അവര്‍ വ്യക്തമാക്കി. 2009ല്‍ പാകിസ്താന്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ആറ് ടീം അംഗങ്ങള്‍ക്കു പരിക്കേറ്റിരുന്നു. പിന്നീട് പാക് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day