|    Sep 20 Wed, 2017 10:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശ്രീലക്ഷ്മിയുടെ മരണം കൊലപാതകമെന്ന് സഹോദരി

Published : 23rd July 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രീലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി സഹോദരി പി ഐശ്വര്യ. കഴിഞ്ഞ 15ന് ഉച്ചയ്ക്ക് ശേഷം കോളജില്‍ വച്ച് കാണാതായ ശ്രീലക്ഷ്മിയെ അന്നേദിവസം ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹോസ്റ്റലില്‍ നടക്കുന്ന ചില നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ക്കെതിരേ സാക്ഷി പറഞ്ഞതിന് പിന്നാലെയാണ് സഹോദരിയുടെ ദാരുണ അന്ത്യം ഉണ്ടായതെന്നും ഐശ്വര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവിടത്തെ ഒരു അധ്യാപികയും കുട്ടിയും തമ്മിലുള്ള നിയമവിധേയമല്ലാത്ത കാര്യങ്ങള്‍, പുറം ലോകം അറിയാതിരിക്കാന്‍ കോളജ് അധികൃതര്‍ സംഭവത്തെ വഴിതിരിച്ചുവിടുകയാണ്.
ശ്രീലക്ഷ്മിയെ കാണാതായതിനെ തുടര്‍ന്ന് അമ്മയെ ഹോസ്റ്റലിലേക്ക് വിളിപ്പിക്കുകയും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഹോസ്പിറ്റലില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ശ്രീലക്ഷ്മിയുടെ റൂമിലും കോളജിലും ഹോസ്പിറ്റലിലും കയറി പരിശോധിക്കാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും കോളജ് അധികൃതരും ഹോസ്റ്റല്‍ അധികൃതരും അതിന് വിസമ്മതിക്കുകയും മെഡിക്കല്‍കോളജ് പൊലിസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
എന്നാല്‍, വിദ്യാര്‍ഥിനിയെ കാണാതായിട്ടും കോളജ് അധികൃതര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇതെല്ലാം സംശയാസ്പദമാണ്. ശ്രീലക്ഷ്മി തൂങ്ങി മരിച്ചെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞതെങ്കിലും തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം കാണാന്‍ പോലും ബന്ധുക്കളെ അധികൃതര്‍ ആദ്യം അനുവദിച്ചിരുന്നില്ല. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു. ശ്രീലക്ഷ്മിയുടെ മരണത്തിന് ശേഷം കോളജില്‍ നിന്ന് ആരും തന്നെ തങ്ങളെ കാണാന്‍ വരാത്തതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കേസ് കൂടുതല്‍ ഫലപ്രദമായി അന്വേഷണം നടത്തുന്നതിന് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക